LiveTV

Live

Entertainment

ആസിഫ് അലി ഇനി സ്റ്റാലിന്‍ ജോണ്‍; ‘അണ്ടര്‍ വേള്‍ഡ്’ വരുന്നത് രക്തം പൊടിച്ച് 

ആസിഫ് അലി ഇനി സ്റ്റാലിന്‍ ജോണ്‍; ‘അണ്ടര്‍ വേള്‍ഡ്’ വരുന്നത് രക്തം പൊടിച്ച് 

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന സിനിമയില്‍ നടന്‍ ആസിഫ് അലി എത്തുന്നത് സ്റ്റാലിന്‍ ജോണ്‍ എന്ന ‍ഡോണായി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2017ല്‍ വന്ന 'കാറ്റി'ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് ഇത്. അമല്‍ നീരദിന്‍റെ 'സി.ഐ.എ'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ. നിര്‍മ്മാണം ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.

ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.