LiveTV

Live

Entertainment

‘നല്ല മട്ടില്‍ വിളമ്പിയാല് വേണ്ടാന്ന് പറയാത്ത രണ്ട് സാധനങ്ങളുള്ളു മാഷെ...’; ‘തമാശ’യോടെ കാര്യം പറഞ്ഞ് ട്രെയിലര്‍ 

‘നല്ല മട്ടില്‍ വിളമ്പിയാല് വേണ്ടാന്ന് പറയാത്ത രണ്ട് സാധനങ്ങളുള്ളു മാഷെ...’; ‘തമാശ’യോടെ കാര്യം പറഞ്ഞ് ട്രെയിലര്‍ 

ഏറെ തമാശയോടെ തന്നെ കാര്യം പറയുന്ന വിനയ് ഫോര്‍ട്ട് നായകനായ തമാശയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഷ്റഫ് ഹംസ എഴുതി സംവിധാനം ചെയ്ത സിനിമ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുമ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടത്. ബോഡി ഷെയിമിങ് പശ്ചാത്തലമാക്കി പുറത്തിറക്കിയ ചിത്രത്തെ പ്രശംസിച്ച് സിനിമാ രംഗത്ത് തന്നെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സംവിധായകനായ ആഷിഖ് അബു, നിര്‍മ്മാതാവും നടിയുമായ റിമ കല്ലിങ്കല്‍, നടി പാര്‍വതി, ജോജു ജോര്‍ജ്ജ്, ഛായാഗ്രഹകന്‍ മധു അമ്പാട്ട്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, സംവിധായകനും നടനുമായ ബേസില്‍ ജോസഫ് എന്നിവരാണ് സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.

ചിത്രത്തിൽ കോളെജ് അധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായും വേഷമിടുന്നു.

നേരത്തെ മുഹ്സിൻ പരാരി എഴുതി, റെക്സ് വിജയൻ-ഷഹബാസ് അമൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്.