LiveTV

Live

Entertainment

‘’പുരുഷന്‍ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്’’- ചോദ്യമുയര്‍ത്തി ഒരു ഭയങ്കര കാമുകിയുടെ ടീസര്‍...

റെയ്ബാന്‍ ഗ്ലാസും വെച്ച് ആടുതോമയെപ്പോലെ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വരുന്ന നായികയും മലയാളികള്‍ക്ക് പുതിയതായിരിക്കും

‘’പുരുഷന്‍ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്’’- ചോദ്യമുയര്‍ത്തി ഒരു ഭയങ്കര കാമുകിയുടെ ടീസര്‍...

ഒരു പെണ്ണിന് എത്ര കാമുകന്മാര്‍ വരെയാവാം... ഒരു പെണ്ണിന് ഒന്നിലേറെ പ്രണയങ്ങള്‍ ഉണ്ടായാല്‍ എന്താണ് പ്രശ്നം.. ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് നീര്‍മാതളം പൂത്തകാലം എന്ന ചിത്രത്തിന്‍റെ ടീസര്‍. ഇന്നലെയാണ് ടീസര്‍ പുറത്തിറങ്ങിയത്. ഒരു ഭയങ്കര കാമുകി എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.

‘’അല്ലെങ്കിലും നിങ്ങൾ ആണുങ്ങളെല്ലാം ഇങ്ങനെയാ. നിങ്ങൾ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്...'' എന്നാണ് ഒരു ഭയങ്കര കാമുകി ടീസറിലൂടെ മലയാളികളോട് പറയുന്നത്. കള്ള് കുടിച്ച്, റെയ്ബാന്‍ ഗ്ലാസും വെച്ച് ആടുതോമയെപ്പോലെ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വരുന്ന നായികയും മലയാളികള്‍ക്ക് പുതിയതായിരിക്കും.

ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാത്‍‍കാരമാണ് ‘’ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി’’ എന്ന സിനിമ. എ. ആര്‍ അമല്‍ കണ്ണനാണ് സംവിധാനം. 22 വയസ്സുമാത്രം പ്രായമുള്ള അമലിന്‍റെ ആദ്യ സിനിമയാണിത്. മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവി ന്യൂസ് പേപ്പര്‍ ബോയ് 1955 ൽ സംവിധാനം ചെയ്യുമ്പോള്‍ പി. രാമദാസിനും പ്രായം 22 ആയിരുന്നു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഒരുക്കിയതെങ്കില്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്‍റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനസ് നസീര്‍ഖാനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിപിന്‍രാജാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

‘’പുരുഷന്‍ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്’’- ചോദ്യമുയര്‍ത്തി ഒരു ഭയങ്കര കാമുകിയുടെ ടീസര്‍...

ഒരു സ്ത്രീപക്ഷ സിനിമയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി. ഒരു പെണ്‍കുട്ടിയുടെ കൌമാരകാലം മുതല്‍ 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍, അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പ്രീതി ജിനോ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നായികയായെത്തിയിരിക്കുന്നത്. അണിയറയിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയാണ് സിനിമ മുന്നേറുന്നത്. സഹനിർമ്മാതാവായി സ്റ്റെഫാനി സെബാസ്റ്റ്യനെത്തുമ്പോൾ അനഘ എസ് ലാലും അഞ്ജലി വിജയനും ചേര്‍ന്നാണ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. അനഘ അനുപമയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. WCC അംഗമായ മിട്ട ആന്‍റണിയാണ് ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ്.

‘’പുരുഷന്‍ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്’’- ചോദ്യമുയര്‍ത്തി ഒരു ഭയങ്കര കാമുകിയുടെ ടീസര്‍...

ജീവാംശമായ്‌' എന്ന ഗാനത്തിനു ശേഷം ഗായകന്‍ കെ എസ് ഹരിശങ്കര്‍ പാടിയ അണിവാക പൂത്തൊരെന്‍ വഴിയോരം എന്ന ഗാനം നേരത്തെ തന്നെ ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. സിനിമയിലെ ഓരോ പാട്ടുകൾക്കും ഓരോ കഥകളുണ്ട്. സ്വപ്നങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ അങ്ങനെ അങ്ങനെ കൊറേയെറെ.... ഒരുപക്ഷേ ഓർമ്മകളുടെ താഴുകളാണ് ഒട്ടുമിക്ക പാട്ടുകളും’’- എന്ന് പറയുന്നു സംവിധായകന്‍ അമല്‍ കണ്ണന്‍. 9 ഗാനങ്ങളാണ് സിനിമയിലുള്ളത്. എസ്. ചന്ദ്ര, നഹും എബ്രഹാം എന്നിവരാണ് അനഘ അനുപമയെ കൂടാതെ മറ്റ് ഗാനരചയിതാക്കള്‍. നഹും എബ്രഹാം, സംഗീത് വിജയന്‍, ഷെറോ റോയ് ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

‘’പുരുഷന്‍ ഒന്നിലേറെ പ്രേമിച്ചാൽ അത് കഴിവ്. ഇക്കാര്യം പെണ്ണ് ചെയ്താല്‍ അവള്‍ പോക്ക് കേസ്’’- ചോദ്യമുയര്‍ത്തി ഒരു ഭയങ്കര കാമുകിയുടെ ടീസര്‍...

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍. വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥി താരമായെത്തുന്നു. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്
Also Read

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്