LiveTV

Live

Entertainment

‘ഒരല്‍പം ബഹുമാനം ബാക്കിയുണ്ടായിരുന്നു, അതിനിയുണ്ടാവില്ല’; വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി

‘ഒരല്‍പം ബഹുമാനം ബാക്കിയുണ്ടായിരുന്നു, അതിനിയുണ്ടാവില്ല’; വിശാലിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി

വിശാലിനെതിരെ ആഞ്ഞടിച്ച് നടി വരലക്ഷ്മി ശരത്കുമാർ. തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംമ്പെയ്ന്‍ വിഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് തെളിയിക്കാത്ത ഫണ്ട് തിരിമറി ആരോപണത്തില്‍ ശരത് കുമാറിനെ അപമാനിച്ചതില്‍ വരലക്ഷ്മി രോഷം രേഖപ്പെടുത്തിയത്. ഒരല്‍പം ബഹുമാനമുണ്ടായിരുന്നത് കൂടി നഷ്ടപ്പെട്ടുവെന്നും ദീര്‍ഘകാല സുഹൃത്തായിരുന്ന വിശാലിനോട് വരലക്ഷ്മി പറഞ്ഞു.

‘നിങ്ങള്‍ വിശുദ്ധനൊന്നുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍, നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു.  ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്.’; വരലക്ഷ്മി കുറിച്ചു.

‘കുറച്ച് നിലവാരം കാണിക്കൂ, വളരാന്‍ ശ്രമിക്കൂ. ഇത്തരത്തില്‍ വീഡിയോ ഇറക്കുമ്പോള്‍ നിങ്ങളുടെ നിലവാരമാണ് അത് കാണിക്കുന്നത്. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നിങ്ങള്‍ വളര്‍ന്ന രീതിയാണ് കാരണം. നിങ്ങള്‍ വിശുദ്ധനാണെന്ന് കാണിക്കാന്‍ ശ്രമിക്കാതിരിക്കൂ. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവവും കള്ളത്തരങ്ങളും എല്ലാവര്‍ക്കും അറിയാമെന്ന് എനിക്കും അറിയാം. നിങ്ങള്‍ അത്ര വിശുദ്ധനായിരുന്നെങ്കില്‍ നിങ്ങളുടെ ആളുകള്‍ പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.. വളരെ തരംതാഴ്ന്ന ക്യാംപെയ്ൻ ആണ് നിങ്ങള്‍ ഉപയോഗിച്ചത്…നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു.. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടമാക്കി.’; വരലക്ഷ്മി തുടര്‍ന്നു.

ഒരുകാലത്ത് കോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. 2015ല്‍ അച്ഛന്‍ ശരത്കുമാറിനെതിരെ നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാല്‍ മല്‍സരിക്കുമ്പോള്‍ വിശാലിനെ വരലക്ഷ്മി പിന്തുണക്കുക വരെ ചെയ്തിരുന്നു.