LiveTV

Live

Entertainment

നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ

നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ

കേരള ഫുട്ബോളര്‍ സത്യന്റെ ജീവിതം ക്യാപ്റ്റന്‍ എന്ന സിനിമയില്‍ പകര്‍ന്നാടിയതിന് പിന്നാലെ നടന്‍ സത്യന്റെ സിനിമയും ജീവിതവും വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നു. നടന്‍ ജയസൂര്യ തന്നെയാണ് ഇത്തവണ നടന്‍ സത്യനായി വേഷമിടുക. നവാഗതനായ രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൌസിന് വേണ്ടി വിജയ് ബാബു നിര്‍മാണം നിര്‍വ്വഹിക്കും. ബി.ടി അനിൽ കുമാർ, കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. നടന്‍ ജയസൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫാന്‍ മെയ്ഡ് പോസ്റ്ററോടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മലയാള സിനിമയിലെ ആദ്യക്കാല താരമായ സത്യന്‍ 1951 തൊട്ട് 1971 വരെയുള്ള കാലഘട്ടത്തിനുള്ളില്‍ 100ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിയലിസ്റ്റിക്ക് ശൈലിയിലൂന്നിയുള്ള സത്യന്റെ അഭിനയം താരത്തിന് രണ്ട് സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടികൊടുത്തു. തച്ചോളി ഒതേനന്‍, ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, ചെമ്മീന്‍ എന്നിവയാണ് സത്യന്റെ പ്രശസ്ത ചിത്രങ്ങള്‍. പ്രജേഷ് സെന്നിന്റെ ‘വെള്ളം’, ലില്ലി സംവിധാനം ചെയ്ത പ്രശോഭ് വിജയന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ജയസൂര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.