ബോക്സ് ഓഫീസ് തുളച്ചുകയറി ഉണ്ട; സോഷ്യല്‍ മീഡിയയില്‍ ഗംഭീര അഭിപ്രായം

ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഉണ്ടക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. റിയലിസ്റ്റിക്ക് പരിസരങ്ങളില്‍ ഊന്നിയുള്ള കഥാപരിസരം മമ്മൂട്ടിയുടെ വേറിട്ട പൊലീസ് വേഷം എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരുന്നത്. അനുരാഗ കരിക്കിന് വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന്, ദിലീഷ് പോത്തന് എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന് തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയത്.