LiveTV

Live

Entertainment

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി റോഷൻ മാത്യു

നടി ഗീതു മോഹൻദാസാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്.

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി റോഷൻ മാത്യു

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം റോഷന്‍ മാത്യു. നടി ഗീതു മോഹൻദാസാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്. ഗീതു സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അവിശ്വസനീയമായ പ്രകടനമാണ് റോഷൻ കാഴ്ച വച്ചിരിക്കുന്നതെന്നും ഗീതു കുറിച്ചു. മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.

When I was filming Moothon, I got close to all my actors, rooting for them and wanting the best to happen in their lives...

Posted by Geetu Mohandas on Wednesday, June 12, 2019

പതിനാലുകാരനായ പയ്യൻ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്.

ആനന്ദം, വിശ്വാസപൂർവ്വം മൻസൂർ, കടങ്കഥ, മാച്ച്ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളില്‍ റോഷന്‍ അഭിനയിച്ചിട്ടുണ്ട്. തൊട്ടപ്പനിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.