LiveTV

Live

Entertainment

മക്കള്‍ സെല്‍വനും ജയറാമും ഒന്നിച്ചാല്‍ പിന്നെ ‘എന്നാ പറയാനാ’; വീഡിയോ ഗാനം കാണാം 

മക്കള്‍ സെല്‍വനും ജയറാമും ഒന്നിച്ചാല്‍ പിന്നെ ‘എന്നാ പറയാനാ’; വീഡിയോ ഗാനം കാണാം 

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ മാർക്കോണി മത്തായിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഉത്സവമൂഡിലുള്ള ‘എന്നാ പറയാനാ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രന്റെതാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അജയ് ഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്, നിഖില്‍ രാജ് എന്നിവരാണ് ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നത്.

സനിൽ കളത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയോടൊപ്പം ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. ആത്മീയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി മത്തായി.

ജയറാമിനുമൊപ്പം ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.