LiveTV

Live

Entertainment

‘പിണറായിയെ പരാമർശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കിയത് ചരിത്ര നിഷേധം’; ആഷിഖ് അബുവിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി

‘പിണറായിയെ പരാമർശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കിയത് ചരിത്ര നിഷേധം’; ആഷിഖ് അബുവിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി

മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കിയത് ചരിത്ര നിഷേധമാണെന്നും വരും തലമുറയോട് ചെയ്യുന്ന അനീതിയാണെന്നും നടന്‍ ഹരീഷ് പേരടി. സംവിധായകന്‍ ആഷിഖ് അബുവിനെ വിമര്‍ശിച്ചാണ് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. എല്ലാ കഥാപാത്രങ്ങളും ഒറിജിനലായിട്ടും ശരിക്കും ഒറിജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല എന്ന ചോദ്യത്തോടെയാണ് ഹരീഷ് പേരടി കുറിപ്പ് ആരംഭിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ...മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക ....