LiveTV

Live

Entertainment

കിടിലന്‍ ലുക്കില്‍ ‘ലൂക്ക’; വീഡിയോ സോങ് ടീസര്‍ പുറത്ത്

ജൂൺ 9ന് ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങും

കിടിലന്‍ ലുക്കില്‍ ‘ലൂക്ക’; വീഡിയോ സോങ് ടീസര്‍ പുറത്ത്

ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം ലൂക്കയുടെ സോങ് ടീസർ പറത്തിറങ്ങി. ടോവിനോയും നടി അഹാന കൃഷ്ണയുമൊന്നിച്ചുള്ള അര മിനിറ്റിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. ജൂൺ 9ന് ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങും.

അരുൺ ബോസും മൃദുല്‍ ജോര്‍ജ്ജും ചേർന്ന് എഴുതിയ ചിത്രം സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനരചന.

നവാഗതനായ നിമിഷ് രവിയാണഅ ഛായാഗ്രഹണം. ടോവിനോക്ക് പുറമെ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, നീന കുറുപ്പ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണു തീയറ്ററുകളിലെത്തുന്നത്.