LiveTV

Live

Entertainment

‘ചെര്‍ണോബിലി’ന് പിന്നില്‍ സി.ഐ.എ, റഷ്യന്‍ വ്യാഖ്യാനം വരുന്നു

ക്രെയ്ഗ് മസിന്‍ എഴുതി ജോണ്‍ റെന്‍കാണ് സീരീസ് സംവിധാനം ചെയ്ത ചെര്‍ണോബില്‍ ജൂണ്‍ ആറ് വരെയുള്ള കണക്ക് അനുസരിച്ച് ഒന്നര ലക്ഷത്തിലേറെ യൂസര്‍മാര്‍ സീരീസിന് പത്തില്‍ 9.6 റേറ്റിങ് നല്‍കിയിട്ടുണ്ട്.

‘ചെര്‍ണോബിലി’ന് പിന്നില്‍ സി.ഐ.എ, റഷ്യന്‍ വ്യാഖ്യാനം വരുന്നു

സംപ്രേഷണം ചെയ്ത് ഒരു മാസത്തിനുള്ളില്‍ 'ചെര്‍ണോബില്‍' ഐ.എം.ഡി.ബി റേറ്റിങില്‍ ഒന്നാമത്. മനുഷ്യനിര്‍മ്മിത ദുരന്തങ്ങളില്‍ പ്രധാനപ്പെട്ട ചെര്‍ണോബില്‍ ആണവദുരന്തമാണ് അഞ്ച് എപ്പിസോഡ് നീളുന്ന സീരീസ് കൈകാര്യം ചെയ്തത്.

എന്നാൽ ഈ സീരീസ് വ്യാജ സന്ദേശം പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് റഷ്യൽ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. സീരീസ് വെറും കാരിക്കേച്ചർ മാത്രമാണെന്നും സത്യമല്ലെന്നുമാണ് മോസ്കോ ടൈംസ് അഭിപ്രായപ്പെട്ടത്. ഒപ്പം എൻ.ടി.വി എന്ന റഷ്യൽ മീഡിയ നെറ്റ്‌വർക്ക് സംഭവത്തിൻ്റെ സത്യാവസ്ഥയെപ്പറ്റി മറ്റൊരു സീരീസ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. ചെർണോബിൽ ദുരന്തത്തിൽ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ പങ്ക് വെളിപ്പെടുത്തുന്ന സീരീസാവും ഇതെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

ക്രെയ്ഗ് മസിന്‍ എഴുതി ജോണ്‍ റെന്‍കാണ് സീരീസ് സംവിധാനം ചെയ്ത ചെര്‍ണോബില്‍ ജൂണ്‍ ആറ് വരെയുള്ള കണക്ക് അനുസരിച്ച് ഒന്നര ലക്ഷത്തിലേറെ യൂസര്‍മാര്‍ സീരീസിന് പത്തില്‍ 9.6 റേറ്റിങ് നല്‍കിയിട്ടുണ്ട്. ഇതോടെ 'ബ്രേക്കിങ് ബാഡി'(9.5)നേയും 'ഗെയിം ഓഫ് ത്രോണ്‍സി'നെയും മറികടന്ന് ഷോ ഒന്നാം സ്ഥാനത്ത് എത്തി. 'പ്ലാനറ്റ് എര്‍ത്ത് ii' (9.5), 'ബാന്‍ഡ് ഓഫ് ബ്രദേഴ്സ്'(9.5), 'പ്ലാനറ്റ് എര്‍ത്ത്' (9.4), 'ദി വയര്‍' എന്നിവയാണ് റേറ്റിങില്‍ ആദ്യസ്ഥാനങ്ങളില്‍ തുടരുന്ന മറ്റ് സീരീസുകള്‍.

1986 ഏപ്രില്‍ 26 ന് ലോകത്തെ നടുക്കിയ ആണവ ദുരന്തത്തെ പുനഃരാവിഷ്‌കരിക്കുകയാണ് സീരീസില്‍ ചെയ്യുന്നത്. ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് ബെലാറസ്, റഷ്യ, ഉക്രൈന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങള്‍ വരെ റേഡിയോ ആക്ടീവ് കണങ്ങള്‍ എത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്ത രീതിക്ക് വലിയ നിരൂപക പ്രശംസയാണ് സീരീസിന് ലഭിച്ചത്.