LiveTV

Live

Entertainment

‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’; വീണ്ടും ചിരിപടര്‍ത്തി രമേശ് പിഷാരടി

മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രമേഷ് പിഷാരടി

‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’; വീണ്ടും ചിരിപടര്‍ത്തി രമേശ് പിഷാരടി

ട്രോളാന്‍ തന്നെ കഴിഞ്ഞേ വേറൊരാളുള്ളു എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഹാസ്യ താരം രമേശ് പിഷാരടി. സംഗീത സംവിദായകൻ ദീപക് ദേവുമൊത്തുള്ള പിഷാരടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഒടുവിലായി സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയത്.

ട്രോൾ ലോകത്തെ വളരെ പ്രമുഖമായ ജോഡിയാണ് ‘പഠിപ്പി-ഉഴപ്പൻ’ ട്രോളുകൾ. പിഷാരടി സംസാരിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ദീപക് ദേവിന്റെ ചിത്രം ഷെയർ ചെയ്ത താരം, ‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’ എന്ന തലക്കെട്ടായിരുന്നു ചിത്രത്തിന് നൽകിയത്. സ്കൂൾ തുറന്നതിന്റെ പശ്ചാതലത്തിൽ പങ്കുവെച്ച ചിത്രത്തിൽ, സകൂളിനടുത്തള്ള പറമ്പിൽ നിന്നും ചാമ്പക്ക മോഷ്ടിക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുകയാണ് എന്നും കൂട്ടിച്ചേർത്തു താരം.

മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രമേഷ് പിഷാരടി. കലാദാസൻ ഉല്ലാസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസത്തോടെ ആരംഭിക്കും.