LiveTV

Live

Entertainment

‘അഭിമാനമാണ് റിമ, കെെപിടിച്ച് ഉയര്‍ത്തിയവള്‍’; റിമക്ക് ആശംസകളുമായി പാര്‍വതി

എങ്ങനെ ഒരു ഗെയിം ചെയിഞ്ചറാകാം എന്ന് പഠിച്ചത് റിമയിൽ നിന്നാണെന്ന് പാര്‍വതി പറയുന്നു

‘അഭിമാനമാണ് റിമ, കെെപിടിച്ച് ഉയര്‍ത്തിയവള്‍’; റിമക്ക് ആശംസകളുമായി പാര്‍വതി

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആഷിഖ് അബു ചിത്രം ‘വെെറസ്’ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, നിർമ്മാതാവ് റിമാ കല്ലിങ്കലുമായുള്ള ഓർമ്മ പങ്കുവെച്ചും സിനിമയുടെ വിജയത്തിൽ ആശംസ അറിയിച്ചും നടി പാർവതി. റിമയെ കുറിച്ചോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന് പാർവതി ഇൻസ്റ്റയിൽ കുറിച്ചു.

എങ്ങനെ ഒരു ഗെയിം ചെയിഞ്ചറാകാം എന്ന് പഠിച്ചത് റിമയിൽ നിന്നാണെന്ന് പാര്‍വതി പറയുന്നു. റിമയുമായുള്ള സൗഹൃദത്തിൽ നിന്നാണ് മറ്റുള്ളവരോടും, തന്നോട് തന്നെയുള്ള സത്യസന്ധതയുടെ മൂല്യം തിരിച്ചറഞ്ഞത്. തന്റെ കഠിനമായ സമയങ്ങളിൽ കൂടെ നിന്നത് റിമ കല്ലിങ്കലായിരുന്നുവെന്നും പാർവതി കുറിച്ചു.

View this post on Instagram

Rima ❤️ I am so incredibly proud of you. You’ve shown me how to be a game-changer, a truthsayer and an absolutely uncompromising artist by example! Through your company, I have learnt the value of honesty; towards others yes but more importantly , toward oneself! You’ve stuck by me during some very difficult times, showing me how you never back down supporting your people. You’re that friend one can always count on. It takes a lot of courage to be so gracefully open to growth while embodying these values that is quite rare to find these days. These photos were taken at the location for @virusmovieofficial (candid brilliance by @parari_muhsin , thank you!). We were discussing certain detailing of the character I portrayed in the movie. It helped me so much while trying to figure out her nuances. One of my favourite days, because I felt so safe in a surrounding so nurturing for an artist like me. Ah! all this sounds too formal but I really have to put this out there as VIRUS releases today. It is an ABSOLUTE HONOUR to be part of a movie that starts with the title- “RIMA KALLINGAL PRESENTS” Here’s to many more, my dearest fellow warrior queen! Let’s keep making art! (P.S SQUISHY HUGS ARE EN ROUTE AND WILL SMOTHER YOU SHORTLY!)

A post shared by Parvathy Thiruvothu (@par_vathy) on

വെെറസിന്റെ ചിത്രീകരണത്തിനിടെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പകർത്തിയ ഇരുവരുടെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് പാർവതി കുറിപ്പ് ഷെയർ ചെയ്തത്. ‘റിമ കല്ലിങ്കൽ പ്രസന്റ്സ്’ എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ഭാഗമായത് അഭിമാനകരമായ നേട്ടമായാണ് കാണുന്നതെന്നും താരം പറഞ്ഞു. നിപ പ്രമേയമാക്കി പുറത്തിറങ്ങിയ വെെറസ് കേരളത്തിലുടനീളം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.