LiveTV

Live

Entertainment

വീണ്ടും അങ്കത്തിനൊരുങ്ങി മമ്മൂട്ടി; മാമാങ്കം ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് മാമാങ്കത്തനായി ഒരുക്കിയിരിക്കുന്നത്

വീണ്ടും അങ്കത്തിനൊരുങ്ങി മമ്മൂട്ടി; മാമാങ്കം ഫസ്റ്റ് ലുക്ക് പുറത്ത്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാളും പരിചയുമായി പടക്കളത്തിൽ പോരാടുന്ന യോദ്ധാക്കളുടെ ചിത്രമാണ് പുറത്ത് വന്നത്. മികച്ച പ്രതികരണമാണ് ഇതിനോടകം പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷകളാണ് നൽകുന്നത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം.

കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തന്റെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.