LiveTV

Live

Entertainment

ലാലേട്ടന്റെ ‘മുഖരാഗം’; ജീവചരിത്രം അണിയറയില്‍ ഒരുങ്ങുന്നു

ബറോസ് എന്ന ചിത്രം സംവിധാനം ചെയ്ത് പുതിയ മേഖലയിലേക്കും കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് ലാൽ ഇപ്പോൾ

ലാലേട്ടന്റെ ‘മുഖരാഗം’; ജീവചരിത്രം അണിയറയില്‍ ഒരുങ്ങുന്നു

വെള്ളിത്തിരിയിൽ വിസ്മയം തീർത്ത മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുന്നു. നാൽപത് വർഷം നീണ്ടു നിൽക്കുന്ന മോഹൻലാലിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തിന് ‘മുഖരാഗം’ എന്നാണ് പേരിട്ടിരിക്കുന്നത്.

ലാലേട്ടന്റെ ‘മുഖരാഗം’; ജീവചരിത്രം അണിയറയില്‍ ഒരുങ്ങുന്നു

1978ലെ തിരനോട്ടം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്ന ലാൽ, നീണ്ട നാല് പതിറ്റാണ്ടോളമാണ് തന്റെ നടന വിസ്മയം കൊണ്ട് മലയാളിയെ അത്ഭുതപ്പെടുത്തിയത്. എന്നെന്നും ഓർത്ത് വെക്കാവുന്ന കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മോഹൻലാലിന്റെ ജീവിതം പകർത്തുന്നത് ഭാനുപ്രകാശ് ആണ്.

പല ജീവിതാനുഭവങ്ങളുടെയും വെളിപ്പെടുത്തലായിരിക്കും മുഖരാഗമെന്ന് അറിയിച്ചിരുന്ന ലാല്‍, 2020ഓടെ പുസ്തകം പുറത്തിറങ്ങുമെന്നും പ്രതീക്ഷ പങ്കുവെച്ചു.

1980ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച ലാൽ, മലയാളത്തിന് പുറമെ തമിഴ് ഹിന്ദി ചിത്രങ്ങളിലും ലാൽ തന്റെ കഴിവ് പ്രകടിപ്പിച്ചു. ബറോസ് എന്ന ചിത്രം സംവിധാനം ചെയ്ത് പുതിയ മേഖലയിലേക്കും കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് ലാൽ ഇപ്പോൾ.