LiveTV

Live

Entertainment

‘മാറിയ ഭക്ഷണ ശീലങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമായി’

അതിക്രമങ്ങൾക്കെതിരെ സർക്കാർ കടുത്ത നടപടിയുമായി രംഗത്ത് വരണമെന്നും ഷീല ആവശ്യപ്പെട്ടു

‘മാറിയ ഭക്ഷണ ശീലങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമായി’

‘മീ ടു’ വെളിപ്പെടുത്തലിൽ നിലപാട് വ്യക്തമാക്കി നടി ഷീല. മാറിയ ഭക്ഷണ രീതികളാണ് ഇന്നത്തെ സ്ത്രീപ്രശ്നങ്ങൾക്ക് കാരണമെന്ന് ഷീല പറഞ്ഞു. ആദ്യ കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും, തനിക്കൊക്കെ നല്ലപോലെ ബഹുമാനം ലഭിച്ചിരുന്നുവെന്നും ഷീല പറഞ്ഞു. കേരള സര്‍ക്കാറിന്റെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം ടെെംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷീല തന്റെ മീ ടു നിലപാട് വ്യക്തമാക്കിയത്.

ആദ്യ കാലത്ത് സ്ത്രീകള്‍ക്കെതിരായി ഇത്തരം ആക്രമണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഷീല പറഞ്ഞത്. മാറിയ ഭക്ഷണ ശീലങ്ങൾ കാരണം ഹോർമോണിലുണ്ടായ മാറ്റം ഇന്ന് മനുഷ്യനെ ആകെ മാറ്റി. ഇന്നത്തെ പുരുഷൻ 90 ശതമാനം മനുഷ്യനും 10 ശതമാനം മൃഗവുമായി മാറിയിരിക്കുന്നുവെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

ധാരാളം മരങ്ങളും പച്ചപ്പും ഉണ്ടായിരുന്ന ആദ്യ കാല ഷൂട്ടിങ് ലൊക്കേഷനുകളില്‍ ശാന്തിയും സമാധാനവും ഉണ്ടായിരുന്നതായും ഷീല പറഞ്ഞു.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരുടെ നെറ്റിയിൽ സ്ത്രീ പീഡകരെന്ന് ചാപ്പ കുത്തണമെന്നാണ് ഇതിന് പ്രതിവിധിയായി ഷീല പറയുന്നത്. അതിക്രമങ്ങൾക്കെതിരെ സർക്കാർ കടുത്ത നടപടിയുമായി രംഗത്ത് വരണമെന്നും ഷീല ആവശ്യപ്പെട്ടു.