LiveTV

Live

Entertainment

‘ഉയരം എനിക്കൊരു പ്രശ്നമല്ല’; ബുര്‍ജ് ഖലീഫക്കൊപ്പം പക്രുവിന്റെ വെെറല്‍ ഫോട്ടോ

‘ഉയരം എനിക്കൊരു പ്രശ്നമല്ല’ എന്ന തലക്കെട്ടോടെയായിരുന്നു പക്രു ചിത്രം ഷെയർ ചെയ്തത്

‘ഉയരം എനിക്കൊരു പ്രശ്നമല്ല’; ബുര്‍ജ് ഖലീഫക്കൊപ്പം പക്രുവിന്റെ വെെറല്‍ ഫോട്ടോ

മലയാളിയെ ഒരുപാട് ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത താരമാണ് ഗിന്നസ് പക്രു. താരത്തിന്റേതായി വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുന്നിൽ നിന്നും ബുർജ് ഖലീഫയെ സെൽഫിക്കുള്ളിൽ ഒതുക്കിയ ചിത്രം ഇതോടെ വെെറലായിരിക്കുകയാണ്.

‘ഉയരം എനിക്കൊരു പ്രശ്നമല്ല’ എന്ന തലക്കെട്ടോടെയായിരുന്നു പക്രു ചിത്രം ഷെയർ ചെയ്തത്. സെൽഫിക്കുള്ളിൽ ബുർജ് ഖലീഫയെ ഒതുക്കിയ പക്രവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫാൻസി ഡ്രസ് ആണ് പക്രവിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഈ ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.