LiveTV

Live

Entertainment

കളര്‍ഫുള്‍ ‘ബ്രദേഴ്സ് ഡേ’; പുതിയ പോസ്റ്റര്‍ പുറത്ത്

കളര്‍ഫുള്‍ ‘ബ്രദേഴ്സ് ഡേ’; പുതിയ പോസ്റ്റര്‍ പുറത്ത്

കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റർ പുറത്ത് വന്നു. പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയുമുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേർന്നു കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചത്.

ദീർഘകാലം സിനിമ-ടെലിവിഷൻ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കലാഭവൻ ഷാജോണിന്റെ കന്നി സംവിധാന സംരംഭമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജിന്റെ നിർബന്ധപ്രകാരമാണ് താൻ സംവിധാന രംഗത്തേക്ക് കടന്നതെന്ന് നേരത്തെ ഷാജോൺ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.