LiveTV

Live

Entertainment

മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി കാറിന് മുകളില്‍ വീണു; അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. 

മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി കാറിന് മുകളില്‍ വീണു; അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേയ്ക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് അപകടം. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. അര്‍ച്ചനയ്‌ക്കൊപ്പം പിതാവ് ജോസ് കവിയും കാറില്‍ ഉണ്ടായിരുന്നു. ഇരുവരും പുറകിലെ സീറ്റില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

അപകടത്തെ കുറിച്ച് അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓല ക്യാബിലായിരുന്നു യാത്ര.. കാര്‍ ഓടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണമെന്ന് അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അര്‍ച്ചന പോസ്റ്റില്‍ പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ന്ന ചിത്രവും അര്‍ച്ചന പങ്കുവച്ചിട്ടുണ്ട്.