LiveTV

Live

Entertainment

മാവോയിസ്റ്റല്ല, മാവോയിസ്റ്റിന്റെ അച്ഛനെ വരെ നമ്മള്‍ അടിച്ചോടിക്കും; കുറച്ചു സീരിയസാണ് ഉണ്ടയുടെ ട്രയിലര്‍

ജൂണ്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.

 മാവോയിസ്റ്റല്ല, മാവോയിസ്റ്റിന്റെ അച്ഛനെ വരെ നമ്മള്‍ അടിച്ചോടിക്കും; കുറച്ചു സീരിയസാണ് ഉണ്ടയുടെ ട്രയിലര്‍

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മമ്മൂട്ടി ചിത്രം ഉണ്ടയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അത്യധികം ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങളോടെയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്.

സംവിധായകന്‍ രഞ്ജിത്ത്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.സജിത് പുരുഷനാണ് ഛായാഗ്രഹണം, സംഗീതം- ശാന്ത് പിള്ള സംഗീതമൊരുക്കുന്നത്. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തുമാണ് അറിയിച്ചിരുന്നത്. പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു. ജൂണ്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.

Also read: മമ്മൂട്ടി നായകനായ ഉണ്ട ഈദിനില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

Also read: ‘ഉണ്ട’യില്‍ മമ്മൂട്ടിക്കൊപ്പം കാക്കിയണിഞ്ഞ് രഞ്ജിത്ത്

Also read: ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഉണ്ട’