LiveTV

Live

Entertainment

നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ

ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

 നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ

നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പരസ്യമാണെന്ന് വിമര്‍ശിച്ചയാള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പ്രമോഷനാണെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്.

 നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ

ഇതിന് മറുപടിയുമായി താരം രംഗത്തെത്തി. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് പടര്‍ന്നു പിടിച്ച കേരളത്തിലാകെ ഭീതിയിലാഴ്ത്തിയ നിപയെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തില്‍ കോഴിക്കോട് കലക്ടറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ചിത്രം ഈ മാസം 7നാണ് തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.