LiveTV

Live

Entertainment

ഹൃതിക് റോഷന്‍ തന്നെയോ ഇത്? സൂപ്പര്‍ 30യുടെ ഞെട്ടിപ്പിക്കുന്ന ട്രയിലര്‍

വികാസ് ബാഹല്‍ ആണ് സൂപ്പര്‍ 30യുടെ സംവിധാനം.

 ഹൃതിക് റോഷന്‍ തന്നെയോ ഇത്? സൂപ്പര്‍ 30യുടെ ഞെട്ടിപ്പിക്കുന്ന ട്രയിലര്‍

വിമര്‍ശകര്‍ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവര്‍ കൊണ്ടും തകര്‍പ്പന്‍ അഭിനയം കൊണ്ടും മറുപടി നല്‍കുകയാണ് ഹൃതിക് റോഷന്‍. ഹൃതിക് ഗണിത ശാസ്ത്രജ്ഞനായി എത്തുന്ന സൂപ്പര്‍ 30യുടെ ട്രയിലര്‍ കണ്ടാല്‍ ആരും അതിശയിച്ചു പോകും. മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി കിടിലന്‍ മേക്കോവറിലാണ് ഹൃതിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍ 30 ഒരുക്കിയിരിക്കുന്നത്. ആനന്ദ് കുമാര്‍ എന്ന ഗണിത ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് സിനിമക്കാധാരം. ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐ.ഐ.ടി. പ്രവേശനം നേടിക്കൊടുത്ത വ്യക്തിയാണ് ആനന്ദ് കുമാര്‍. മാത്തമാറ്റിക്സ് രാമാനുജന്‍ സ്കൂള്‍ എന്ന സ്ഥാപനത്തിലൂടെയാണ് പരിശീലനം. പാട്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാമാനുജന്‍ മാത്തമാറ്റിക്സ് സകൂളില്‍ എല്ലാ വര്‍ഷവും ഐ.ഐ.ടി പ്രവേശന പരിശീലത്തിനായി വരുന്ന ലക്ഷക്കണക്കിന് അപേക്ഷകളില്‍ നിന്ന് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനം, താമസം, ഭക്ഷണം എന്നിവ നല്‍കി ഇന്ത്യയിലെ ബുദ്ധിമുട്ടേറിയ ഐഐടി പരീക്ഷയ്ക്ക് അവരെ പ്രാപ്തരാക്കുകയും അതിലൂടെ അവരുടെ ജീവിതത്തിന്റെ ചിത്രം തന്നെ മാറ്റുകയാണ് ആനന്ദ് ചെയ്യുന്നത്. 2002ലാണ് സൂപ്പര്‍ 30 തുടങ്ങുന്നത്.

വികാസ് ബാഹല്‍ ആണ് സൂപ്പര്‍ 30യുടെ സംവിധാനം. വരാണസി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ടിവി താരമായ മൃണാല്‍ താക്കൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.

Also read: ഗണിത ശാസ്ത്രജ്ഞനായി ഹൃതിക്; സൂപ്പര്‍ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Also read: ശരീരസൌന്ദര്യത്തിന്റെ കാര്യത്തില്‍ അമ്മയാണ് തന്റെ പ്രചോദനമെന്ന് ഹൃതിക് റോഷന്‍

Also read: മോഹന്‍ജൊദാരോയുടെ 70 ടിക്കറ്റുകള്‍ വാങ്ങിയ ഹൃതിക് ആരാധകന്‍