LiveTV

Live

Entertainment

‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ‘പെണ്ണന്വേഷണം’ കിടുക്കന്‍ പ്രൊമോ സോങ് കാണാം

ടീസര്‍ പോലെ വളരെ രസകരമായ രീതിയിലാണ് പ്രൊമോ സോംഗും അണിയിച്ചൊരുക്കിയിരിക്കുന്നത്. 

‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ‘പെണ്ണന്വേഷണം’ കിടുക്കന്‍ പ്രൊമോ സോങ് കാണാം

പെണ്ണന്വേഷണവും കല്യാണവും കല്യാണം മുടങ്ങലുമൊക്കെയായി പെണ്ണന്വേഷണത്തിന്റെ കിടുക്കന്‍ പ്രൊമോ സോംഗ് പുറത്തിറങ്ങി. ടീസര്‍ പോലെ വളരെ രസകരമായ രീതിയിലാണ് പ്രൊമോ സോംഗും അണിയിച്ചൊരുക്കിയിരിക്കുന്നത്.

പോസ്റ്റര്‍ ഡിസൈനിംഗിലൂടെ ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അധിന്‍ ഒള്ളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. ഗ്രിഗറി ജേക്കബിനോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സജാദ് കാക്കു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എറിക് ജോണ്‍സണ്‍ ആണ് സംഗീത സംവിധാനം. ദിനു മോഹന്‍, സൈക്കു വിശ്വരാജ് എന്നിവരുടെതാണ് വരികള്‍. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

Also read: കല്യാണം മുടക്കരുത്,മുടക്കാന്‍ അനുവദിക്കരുത്; പൊട്ടിച്ചിരിപ്പിച്ച് പെണ്ണന്വേഷണത്തിന്റെ ടീസര്‍