LiveTV

Live

Entertainment

‘അയ്യനും കാളിയും’; വംശീയ സൈബര്‍ ആക്രമണങ്ങളെ വിനായകന്‍ നേരിട്ടത് ഇങ്ങനെ!

‘അയ്യനും കാളിയും’; വംശീയ സൈബര്‍ ആക്രമണങ്ങളെ വിനായകന്‍ നേരിട്ടത് ഇങ്ങനെ!

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടനെതിരെ തൊടുത്ത കടുത്ത വംശീയ ആക്രമണങ്ങളെ പ്രതിരോധിച്ച് വിനായകന്‍ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു. ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മീഡിയവണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ശക്തമായ സൈബര്‍ വംശീയ ആക്രമണങ്ങള്‍ക്ക് മറുപടിയെന്ന രൂപത്തില്‍ അയ്യപ്പനെ ഫേസ്ബുക്ക് കവര്‍ ചിത്രമാക്കിയും പ്രൊഫൈല്‍ ഫോട്ടോ കാളിയുടേതാക്കിയുമാണ് വിനായകന്‍ പ്രതിരോധിച്ചത്. അയ്യങ്കാളിയെ അനുസ്മരിപ്പിക്കുന്നതാണ് വിനായകന്റെ ഫേസ്ബുക്ക് പ്രതിരോധമെന്നും താരത്തിന്റെ ആരാധകര്‍ വിലയിരുത്തുന്നു. അതെ സമയം വിനായകന്റെ സിനിമകള്‍ ബഹിഷ്ക്കരിക്കാനും വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

‘അയ്യനും കാളിയും’; വംശീയ സൈബര്‍ ആക്രമണങ്ങളെ വിനായകന്‍ നേരിട്ടത് ഇങ്ങനെ!

താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനായകന് പിന്തുണയുമായി നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്.