LiveTV

Live

Entertainment

100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്  

100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്  

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചത്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്. ആൽബിയാണ് ഛായാഗ്രഹണം.

പറക്കും പപ്പന്‍, പ്രൊഫസർ ഡിങ്കൻ, പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ എന്നിവയാണ് ദിലീപിന്റെതായി ഇനി പുറത്ത് വരാനുള്ള ചിത്രങ്ങള്‍.