LiveTV

Live

Entertainment

പിഷാരടിയുടെ സംവിധാനത്തില്‍ ഗാനഗന്ധര്‍വനായി മമ്മൂട്ടി; ചിത്രീകരണം ആരംഭിച്ചു

പിഷാരടിയുടെ സംവിധാനത്തില്‍ ഗാനഗന്ധര്‍വനായി മമ്മൂട്ടി; ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം  ചെയ്യുന്ന ഗാനഗന്ധർവന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ  ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് ഗാനഗന്ധർവനിലെ നായിക.

രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിക്കുന്ന ഗാനഗന്ധർവന്  സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്‌ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ് , സൗമ്യ രമേശ് എന്നിവർ ചേർന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.