LiveTV

Live

Entertainment

ബി.ജെ.പി വിരുദ്ധ പരാമര്‍ശം; വിനായകനെതിരെ ജാതി അധിക്ഷേപവും സൈബര്‍ ആക്രമണവും 

ബി.ജെ.പി വിരുദ്ധ പരാമര്‍ശം; വിനായകനെതിരെ ജാതി അധിക്ഷേപവും സൈബര്‍ ആക്രമണവും 

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടനെതിരെ സൈബര്‍ ആക്രമണം. ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മീഡിയവണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞിരുന്നത്.

ബി.ജെ.പി വിരുദ്ധ പരാമര്‍ശം; വിനായകനെതിരെ ജാതി അധിക്ഷേപവും സൈബര്‍ ആക്രമണവും 
ഇടതുപക്ഷത്തിന്റെ പരാജയം ഞെട്ടിച്ചു; ആര്‍.എസ്.എസിനെതിരെ വിനായകന്‍
Also Read

ഇടതുപക്ഷത്തിന്റെ പരാജയം ഞെട്ടിച്ചു; ആര്‍.എസ്.എസിനെതിരെ വിനായകന്‍

ബി.ജെ.പി വിരുദ്ധ പരാമര്‍ശം; വിനായകനെതിരെ ജാതി അധിക്ഷേപവും സൈബര്‍ ആക്രമണവും 

താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചത്, ജനങ്ങള്‍ ക്ഷമിക്കണം: വിനായകന്‍  
Also Read

ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചത്, ജനങ്ങള്‍ ക്ഷമിക്കണം: വിനായകന്‍  

ഇതിനു പിന്നാലെയാണ് വംശീയമായും ജാതീയമായും താരത്തെ അധിക്ഷേപിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിനായകന്‍ അഭിനയിക്കുന്ന സിനിമകളുള്‍പ്പെടെ ബഹിഷ്ക്കരിക്കാനാഹ്വാനം ചെയ്തു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടക്കുന്നത്. വിനായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചരണം ശക്തമായി തന്നെ നടത്തുന്നത്. അതെ സമയം വിനായകന്‍ നായകനായ തൊട്ടപ്പന്‍ സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകിട്ട് വിനായകന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ പുറത്ത് വിടും.