LiveTV

Live

Entertainment

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ

ഡണ്‍കിര്‍ക്കിനു ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ടെനറ്റ് എന്ന ചിത്രത്തില്‍ ഡിംപിള്‍ അഭിനയിക്കുന്ന കാര്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. 

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ

പ്രശസ്ത ചലച്ചിത്രകാരനായ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡിലെ മുന്‍കാല നടിയും അന്തരിച്ച നടന്‍ രാജേഷ് ഖന്നയുടെ ഭാര്യയുമായ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു. ഡണ്‍കിര്‍ക്കിനു ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ടെനറ്റ് എന്ന ചിത്രത്തില്‍ ഡിംപിള്‍ അഭിനയിക്കുന്ന കാര്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. ഡിംപിള്‍ കപാഡിയയെ അഭിനന്ദിച്ച് നടിയും മകളുമായ ട്വിങ്കിള്‍ ഖന്ന രംഗത്തെത്തി.

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ

'അമ്മയ്ക്ക് അഭിനന്ദനങ്ങള്‍, എനിക്ക് ഏറെ അഭിമാനം തോന്നുന്നു. താങ്കള്‍ ഒരു വിസ്മയമാണ്. പ്രായം പ്രതിഭയ്ക്കും കഴിവിനും തടസ്സമല്ലെന്ന് എല്ലാവര്‍ക്കും മുന്‍പില്‍ ഒരു ഉദാഹരണമായി താങ്കള്‍ തെളിയിച്ചിരിക്കുന്നു' ട്വിങ്കിള്‍ ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല ഡിംപിള്‍ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ലീല എന്ന ചിത്രത്തില്‍ ഡിംപിള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സോംനാഥ് സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം അമേരിക്കന്‍ പ്രൊഡക്ഷനായിരുന്നു. നടന്‍ അക്ഷയ് കുമാറിന്റെ പത്‌നിയാണ് ട്വിങ്കിള്‍ ഖന്ന.