LiveTV

Live

Entertainment

അവന്‍ എന്നും സ്‌പെഷ്യലായിരിക്കും, എന്റെ ഭാഗ്യം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മയില്‍ ദുല്‍ഖര്‍

ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും എന്നും ദുല്‍ഖര്‍ കുറിച്ചു

 അവന്‍ എന്നും സ്‌പെഷ്യലായിരിക്കും, എന്റെ ഭാഗ്യം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മയില്‍ ദുല്‍ഖര്‍

യുവത്വത്തിന്റെ ആഘോഷവുമായി എത്തിയ ബാംഗ്ലൂര്‍ ഡേയ്സ് അങ്ങിനെയൊന്നും മറവിയിലേക്ക് പോകില്ല.ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ്, നസ്രിയ, പാര്‍വ്വതി തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തെ അത്രയധികം മലയാളികള്‍ ഏറ്റെടുത്തിരുന്നു. 2014ല്‍ ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്. ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍.

എന്നും ഓര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്‌സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും എന്നും ദുല്‍ഖര്‍ കുറിച്ചു. 'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്‌പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി തോന്നുന്നു. ആ സിനിമയെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി'

ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന മൂന്ന് കസിന്‍സിന്റെ കഥയാണ് ബാംഗ്ലൂര്‍ ഡേയ്സ് പറഞ്ഞത്. 2014 മെയ് 20ന് പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്.

5 years of Bangalore Days ! One of the most memorable films. Amazing shoot experience. Amazing film. Aju was always...

Posted by Dulquer Salmaan on Wednesday, May 29, 2019