LiveTV

Live

Entertainment

സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിന്നിലാക്കി നേസാമണി തരംഗം; ആരാണീ നേസാമണി?

2001 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് കോൺട്രാക്ടർ നേസാമണി

സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിന്നിലാക്കി നേസാമണി തരംഗം; ആരാണീ നേസാമണി?

ആരാണ് നേസാമണി എന്നല്ലേ? ട്വിറ്റർ ട്രെന്റിങ്ങിൽ ഇന്നലെ രാത്രി ഒന്നാമത് ഉണ്ടായിരുന്നത് #Pray_for_Neasamani എന്നായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരം തുടങ്ങിയതോടെ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പോലും അപ്രസക്തമാക്കിയിരിക്കുകയാണ് നേസാമണി.

സംഭവം മറ്റാരുമല്ല. 2001 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് കോൺട്രാക്ടർ നേസാമണി. 2001 ൽ ഇറങ്ങിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ലോകമെന്തിന് ഇപ്പോൾ പ്രാർത്ഥിക്കുന്നു എന്നാകും! കാരണമുണ്ട്.

സംഭവം തുടങ്ങുന്നത് അങ്ങ് പാക്കിസ്ഥാനിൽ നിന്നാണ്. ‘സിവിൽ എൻജിനീയറിങ് ലേണേഴ്സ്’ എന്ന ഫേസ്‌ബുക്ക് പേജിൽ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം : നിങ്ങളുടെ രാജ്യത്ത് ഈ ഉപകരണത്തിന്റെ പേരെന്ത്? ചുറ്റിക കണ്ടതും വിഘ്‌നേശ് പ്രഭാകർ എന്ന തമിഴ്‌നാട് സ്വദേശി ഇങ്ങനെ കമന്റ് ചെയ്തു : "ഇതിന്റെ പേരാണ് ചുറ്റിക. എന്തെങ്കിലും വസ്തുവിൽ ഇതുവെച്ച് അടിച്ചാൽ 'ടാങ് ടാങ്'ശബ്ദമുണ്ടാക്കും. ഇത് പെയിന്റിങ് കോൺട്രാക്ടർ നേസാമണിയുടെ തലയിൽ വീണ് തല മുറിഞ്ഞിരുന്നു. പാവം."

സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിന്നിലാക്കി നേസാമണി തരംഗം; ആരാണീ നേസാമണി?

കമന്റ് കണ്ടതോടെ ആരോഗ്യ സ്ഥിതി അറിയാനായി വെമ്പൽ. ഇപ്പോൾ പ്രശ്നമൊന്നുമില്ല എന്ന പറഞ്ഞ് #Pray_for_Neasamani എന്ന ഹാഷ്ടാഗ് ഇട്ടതോടെയാണ് ലോകം മുഴുവൻ പ്രാർഥിക്കാൻ തുടങ്ങിയത്.

1999 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഫ്രണ്ട്സിന്റെ തമിഴ് റീമേയ്ക്ക് ആയിരുന്നു വടിവേലു അഭിനയിച്ച സിനിമ. മലയാളത്തിൽ ഈ കഥാപാത്രം ചെയ്തത് ഹാസ്യ നായകൻ ജഗതി ശ്രീകുമാർ ആയിരുന്നു. ലാസർ എളേപ്പൻ ഹിറ്റായില്ലെങ്കിലെന്താ നേസാമണി ഹിറ്റായാലോ എന്ന ചിന്തയിലാണ് മലയാളികൾ.

സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിന്നിലാക്കി നേസാമണി തരംഗം; ആരാണീ നേസാമണി?

നേസാമണിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്ന അപ്പോളോ ഹോസ്പിറ്റലിന്റെ ഒരു പത്രക്കുറിപ്പും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. തമിഴ് സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ ഹാഷ്ടാഗുമായി രംഗത്തെത്തിയിട്ടുണ്ട്.