LiveTV

Live

Entertainment

‘ട്രിപ്പിങ് വിത്ത് മൈ ചങ്ക് ബ്രോ’

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്

‘ട്രിപ്പിങ് വിത്ത് മൈ ചങ്ക് ബ്രോ’

ഉണ്ണിമുകുന്ദന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ജാവ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോയും അതിന് ലഭിച്ച ട്രോളും ചേര്‍ത്താണ് ഉണ്ണി പോസ്റ്റ് ചെയ്തത്. ഫോട്ടോയും അതിന് അദ്ദേഹം നല്‍കിയ തലക്കെട്ടും ഇപ്പോള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ കൌതുകമുണര്‍ത്തുകയാണ്.

ട്രിപ്പിങ് വിത്ത് മൈ ചങ്ക് ബ്രോ എന്നാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോക്ക് തലക്കെട്ട് കൊടുത്തത്. മമ്മൂട്ടിയുടെ കൂടെ നില്‍ക്കുമ്പോള്‍ ഇരുവരും സമപ്രായക്കാരായി തോനുന്നുവെന്ന് തുടങ്ങി കമന്‍റുകള്‍ പോസ്റ്റിന് താഴെ പ്രവഹിക്കുകയാണ്. ഏതായാലും സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.