LiveTV

Live

Entertainment

‘ഇത് ഇന്ത്യയുടെ നിറം’ രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ നിന്നും പിന്‍മാറി സായ് പല്ലവി

ആഫ്രിക്കക്കാര്‍ക്കും അവരുടേതായ നിറമാണ്. അവരതില്‍ സൗന്ദര്യമുള്ളവരുമാണ്...

‘ഇത് ഇന്ത്യയുടെ നിറം’ രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ നിന്നും പിന്‍മാറി സായ് പല്ലവി

ഫെയര്‍നെസ് ക്രീം ഉപയോഗിക്കില്ലെന്നും അതിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നും നടി സായ് പല്ലവി പറഞ്ഞ വാര്‍ത്ത നേരത്തെ വൈറലായിരുന്നു. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

'ഇത് ഇന്ത്യയുടെ നിറമാണ്. വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു നമുക്കു ചോദിക്കാനാവില്ലല്ലോ. വെളുത്തിരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ എളുപ്പമാണെന്നും മറ്റും അവരോട് ചെന്നു പറയാനുമാകില്ല. അവരുടെ തൊലിയുടെ നിറം നമുക്ക് വേണമെന്നും അവകാശപ്പെടാന്‍ പറ്റില്ല. അത് അവരുടെ നിറമാണ്.’ സായ് പല്ലവി പറഞ്ഞു.

ആഫ്രിക്കക്കാര്‍ക്കും അവരുടേതായ നിറമാണ്. അവരതില്‍ സൗന്ദര്യമുള്ളവരുമാണ്. അത്തരമൊരു പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് താന്‍ എന്തു ചെയ്യാനാണെന്നും സായ് പല്ലവി ചോദിക്കുന്നു. വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കും. അതുമല്ലെങ്കില്‍ ചോറ്. പിന്നെ കാറില്‍ നാടു ചുറ്റും. ഇതൊന്നുമല്ലാതെ തനിക്ക് വലിയ മോഹങ്ങളൊന്നുമില്ലെന്നും സായ് പല്ലവി പറയുന്നു.