LiveTV

Live

Entertainment

‘കക്ഷി അമ്മിണി പിള്ളേന്‍റെ കേസില്‍ നമ്മള്‍ കാണാത്ത ഒരു സെന്‍സേഷണല്‍ ഐറ്റം കിടപ്പുണ്ട്’

ഗാനത്തിന്‍റെ അവസാന ഭാഗത്തില്‍ ആസിഫ് അലി കണ്ണൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു സീക്വെന്‍സുമുണ്ട്

‘കക്ഷി അമ്മിണി പിള്ളേന്‍റെ കേസില്‍  നമ്മള്‍ കാണാത്ത ഒരു സെന്‍സേഷണല്‍ ഐറ്റം കിടപ്പുണ്ട്’

നവാഗതനായ ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതാണ് ഗാനത്തിലെ പശ്ചാത്തലം. അമ്മിണിപിള്ളയിലെ വെള്ളമടി പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിവി റിയാലിറ്റി ഷോയിലൂടെ സുപ്രസിദ്ധനായ സുധീര്‍ പറവൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുധീറിന്‍റെ ക്ലിഞോം പ്ലിഞോം സൌണ്ട്സുള്ള തത്തേ എന്ന ഗാനം കോമഡി ലോകത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.

കണ്ണൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഗാനത്തിന്‍റെ അവസാന ഭാഗത്തില്‍ ആസിഫ് അലി കണ്ണൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു സീക്വെന്‍സുമുണ്ട്. ഇതും ആസിഫ് ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരുപാട് കാലത്തിന് ശേഷം ആസിഫ് അലിയുടെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും കക്ഷി അമ്മിണിപ്പിള്ള എന്നാണ് ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍. ചിത്രത്തിന്‍റേതായി പുറത്ത് വന്ന ഗാനങ്ങള്‍ക്കും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സനിലേഷ് ശിവന്‍റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിജു രാജനാണ്. ബാഹുല്‍ രമേഷ് ക്യാമറ ചലിപ്പിക്കുമ്പോള്‍ സൂരജ് ഇ എസ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. റഫീഖ് അഹ്മദും മനു മഞ്ചത്തും എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരനും സാമുവല്‍ എബിയും സംഗീതം നിര്‍വഹിച്ചിരിക്കുന്നു.