LiveTV

Live

Entertainment

ബിശ്വാസ് ബാലന്‍റെ കാളിരാത്രി രാജ്യാന്തര മേളകളിലേക്ക് 

ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് കാളിരാത്രിയുടെ പ്രിമിയര്‍. സ്‌പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്കിലും ചിത്രം മത്സരിക്കുന്നുണ്ട്.

ബിശ്വാസ് ബാലന്‍റെ കാളിരാത്രി രാജ്യാന്തര മേളകളിലേക്ക് 

ബിശ്വാസ് ബാലന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാളിരാത്രി രണ്ട് രാജ്യാന്തര ചലച്ചിത്രമേളകളിലെ മത്സരവിഭാഗത്തിലേക്ക്‍. ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് കാളിരാത്രിയുടെ പ്രിമിയര്‍. സ്‌പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്കിലും ചിത്രം മത്സരിക്കുന്നുണ്ട്. ജൂണ്‍ 20ന് തുടങ്ങുന്ന ഈ ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുള്ള ഏക ഇന്ത്യന്‍ ചിത്രമാണ് കാളിരാത്രി.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ടിറ്റോ വില്‍സണ്‍, ജോളി ചിറയത്ത്, രാജന്‍ പൂത്തറക്കല്‍ തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കള്‍. ഗോദ, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ഛായാഗ്രാഹകനായിരുന്ന വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ബിജിപാലിന്‍റേതാണ് സംഗീതം. സുനില്‍ എസ് പിള്ളയാണ് എഡിറ്റര്‍. ഗണേഷ് മാരാരാണ് ശബ്ദമിശ്രണം.

ബിശ്വാസ് ബാലന്‍ തന്നെയാണ് കാളിരാത്രിയുടെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചത്. തമിഴിലെ പ്രശസ്ത സംവിധായകനായ ശെല്‍വരാഘവന്റെ സഹസംവിധായകനായിരുന്നു ബിശ്വാസ് ബാലന്‍. മലയാളത്തിലും നിരവധി സിനിമകളില്‍ അദ്ദേഹം അസിസ്റ്റ് ചെയ്തിട്ടുണ്ട്.