LiveTV

Live

Entertainment

കണ്ണാന കണ്ണേ..പാട്ടു പാടി പാട്ടിലാക്കി വീണ്ടും ഒരു പള്ളീലച്ചന്‍

വിപിന്‍ കുരിശുതറ എന്ന പുരോഹിതനാണ് ഈ പാട്ടുകാരന്‍. 

കണ്ണാന കണ്ണേ..പാട്ടു പാടി പാട്ടിലാക്കി വീണ്ടും ഒരു പള്ളീലച്ചന്‍

പാട്ടു പാടി നാട്ടുകാരെ പാട്ടിലാക്കിയ പുരോഹിതന്‍മാരുടെ കൂട്ടത്തിലേക്ക് വീണ്ടും പള്ളീലച്ചന്‍ കൂടി. മണപ്പുറം ചെറുപുഷ്പ ആശ്രമ ഇടവക ദേവാലയത്തിലെ വാർഷികാഘോഷത്തിനിടയിൽ പാട്ടുപാടുന്ന അച്ചന്റെ വീഡിയോയാണ് സമൂഹ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തല അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ കണ്ണാനെ കണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് വൈദികന്‍ പാടിയിരിക്കുന്നത്. വളരെ മനോഹരമായി പാട്ടു പാടുന്ന അച്ചന്റെ പാട്ട് വീഡിയോയെ ഇതിനോടകം ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അച്ചൻ വേറെ ലെവൽ ആണ് മക്കളെ.. ❤️ എന്നാ വോയിസ്‌ ആണ് പൊളി പേജ് ലൈക്‌ ചെയ്യാൻ മറക്കല്ലേ

Posted by Media Wing Pathanamthitta on Tuesday, May 21, 2019

വിപിന്‍ കുരിശുതറ എന്ന പുരോഹിതനാണ് ഈ പാട്ടുകാരന്‍. ക്രിസ്തീയ ആല്‍ബങ്ങളിലും അച്ചന്‍ പാടിയിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ ഇടവകയിലെ ഏഴ് വൈദികര്‍ ചേര്‍ന്ന് ആലപിച്ച് പെണ്ണാളെ പെണ്ണാളെ എന്ന ഗാനവും സദസിനെ ഇളക്കിമറച്ചിരുന്നു.

മണപ്പുറം ചേറുപുഷ്‌പാശ്രമ ഇടവക ദേവാലയത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫാ. വിപിൻ കുരിശുതറയുടെ നേതൃത്വത്തിൽ നടന്ന...

Posted by Rejoy Poulose on Monday, May 20, 2019