LiveTV

Live

Entertainment

പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്തത് ഇങ്ങനെയോ? ട്രോള്‍ വീഡിയോ പങ്കുവെച്ച് താരം 

ലൂസിഫര്‍ സിനിമയില്‍ പൃഥ്വി എങ്ങനെയായിരുന്നു എന്നത് രസകരമായി അവതരിപ്പിച്ച ആരാധകരുടെ ട്രോള്‍ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്തത് ഇങ്ങനെയോ? ട്രോള്‍ വീഡിയോ പങ്കുവെച്ച് താരം 

ലൂസിഫര്‍ എന്ന ഒരൊറ്റ ചിത്രം കൊണ്ട് സംവിധാനത്തിലെ തന്‍റെ മികവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആദ്യ ചിത്രം തന്നെ ബോക്സോഫീസില്‍ കോടികിലുക്കങ്ങള്‍ കടന്ന് മുന്നേറുകയാണ്. സംവിധാനത്തോടൊപ്പം തന്നെ ലൂസിഫറില്‍ തകര്‍ത്ത് അഭിനയിക്കുകയും ചെയ്തിരുന്നു താരം. സ്റ്റീഫന്‍ നെടുമ്പള്ളിയായി ലാലേട്ടന്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ സെയിദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിയും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ലൂസിഫറില്‍ പൃഥ്വി അഭിനയവും സംവിധാനവും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോയതെന്ന് ആരാധകര്‍ക്ക് സംശയമായിരുന്നു. ലൂസിഫര്‍ സിനിമയില്‍ പൃഥ്വി എങ്ങനെയായിരുന്നു എന്നത് രസകരമായി അവതരിപ്പിച്ച ആരാധകരുടെ ട്രോള്‍ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തന്‍റെ ആരാധകര്‍ പുറത്തിറക്കിയ ട്രോള്‍ വീഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചിരിക്കുകയാണ് താരം. ക്ലൈമാക്സിലെ പാട്ട് സീനില്‍ പൃഥ്വിയുടെ മാസ് പ്രകടനവും സംവിധാനവും തമാശയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറമാന് നിര്‍ദേശം നല്‍കുകയും ഷോട്ട് റെ‍‍ഡിയാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ചാടി വീഴുന്നതും വീഡിയോയില്‍ കാണാം.

ലൂസിഫറിന്‍റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ എന്ന ചോദ്യവുമായി ആരാധകര്‍ ട്വിറ്ററില്‍ പൃഥ്വിയുമായി വീഡിയോ ടാഗ് ചെയ്തിരുന്നു. വീഡിയോ കണ്ടതിന് ശേഷം ചിരിയോടെയായിരുന്നു താരത്തിന്‍റെ മറുപടി. ഇത്രത്തോളം എളുപ്പമായിരുന്നില്ല സംവിധാനം, എന്നാല്‍ വീഡിയോയില്‍ കാണുന്നത് പോലെ രസകരമായിരുന്നു അനുഭവമെന്നും താരം പറഞ്ഞു.