LiveTV

Live

Entertainment

സുകുമാര കുറുപ്പിന് ഫസ്റ്റ് ക്ലാപ്പ്; നിര്‍മ്മാണവും നായകനും ദുല്‍ഖര്‍ സല്‍മാന്‍

സുകുമാര കുറുപ്പിന് ഫസ്റ്റ് ക്ലാപ്പ്; നിര്‍മ്മാണവും നായകനും ദുല്‍ഖര്‍ സല്‍മാന്‍

പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ സുകുമാര കുറുപ്പിന്റെ യഥാര്‍ത്ഥകഥ സിനിമയായി വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന് നടന്നു. നടന്‍ ദുൽഖർ സൽമാൻ നായകനായി വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുൽഖർ സൽമാൻ പ്രൊഡക്ഷൻസ് തന്നെയാണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ ചിത്രമാകും ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്. നേരത്തെ നവാഗതനായ ഷംസു സെയ്ബ ഒരുക്കുന്ന ജേക്കബ് ഗ്രിഗറി നായകനായ ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ സല്‍മാനായിരുന്നു.

സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖുർ സൽമാനും വീണ്ടുമൊരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായിരിക്കും കുറുപ്പ് പുറത്തിറങ്ങുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.