LiveTV

Live

Entertainment

ആരാധകനെ കാണാനെത്തിയ ജയസൂര്യയെ കാത്തിരുന്ന സര്‍പ്രൈസ്

എം ടിയുടെ ഒരു ചെറുപുഞ്ചിരി, കുബേരന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി 20ലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഘ്‌നേഷ്.

ആരാധകനെ കാണാനെത്തിയ ജയസൂര്യയെ കാത്തിരുന്ന സര്‍പ്രൈസ്

തന്റെ വലിയ ഒരാരാധകനെ കാണാന്‍ നടന്‍ ജയസൂര്യയെത്തി. നിരവധി സിനിമകളില്‍ ബാലതാരമായി കയ്യടി നേടിയ വിഘ്‌നേഷിനെ കാണാനായിരുന്നു ജയസൂര്യയുടെ വരവ്. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ പോലും നഷ്ടമായ അവസ്ഥയില്‍ നിന്ന് തിരിച്ച് വരികയാണ് വിഘ്‌നേഷ്.

എം ടിയുടെ ഒരു ചെറുപുഞ്ചിരി, കുബേരന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി 20ലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഘ്‌നേഷ്. പിന്നീട് പഠനത്തിലും ബോക്‌സിംഗിലും ശ്രദ്ധകേന്ദ്രീകരിച്ച വിഘ്‌നേഷ് സിനിമകളിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്നതിനിടയിലാണ് 2016ലുണ്ടായ ഒരപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാകുന്നത്. ഓര്‍മ്മകളിലേക്ക് തിരിച്ചെത്തിയതും ഈ അടുത്ത കാലത്താണ്.

തന്നെ കാണാന്‍ വിഘ്‌നേഷ് ആഗ്രഹിക്കുന്നെന്ന വാര്‍ത്തയറിഞ്ഞാണ് ജയസൂര്യയെത്തിയത്. അവിടെ ജയസൂര്യയെ കാത്ത് മറ്റൊരു സര്‍െ്രെപസുമുണ്ടായിരുന്നു. ബോക്‌സിംഗില്‍ നിരവധി മെഡലുകളും നേടിയിട്ടുണ്ട് വിഘ്‌നേഷ്. സിനിമയിലേക്കും ബോക്‌സിംഗ് റിംഗിലേക്കും തിരിച്ചെത്തുക എന്നതാണ് വിഘ്‌നേഷിന്റെ സ്വപ്നം. എല്ലാത്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് ജയസൂര്യ മടങ്ങിയത്.