LiveTV

Live

Entertainment

സ്വന്തം നാടിനെതിരെ ചിന്തിക്കുന്ന സമൂഹത്തെ വേറെ എവിടെയും കാണാനാകില്ല, കേരളം ഭാരതത്തില്‍ അല്ലെന്ന് വീണ്ടും തെളിയിച്ചുവെന്ന് രാജസേനന്‍

ഭാരതം ബി.ജെ.പിയും മോദിജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു.

സ്വന്തം നാടിനെതിരെ ചിന്തിക്കുന്ന സമൂഹത്തെ വേറെ എവിടെയും കാണാനാകില്ല, കേരളം ഭാരതത്തില്‍ അല്ലെന്ന് വീണ്ടും തെളിയിച്ചുവെന്ന് രാജസേനന്‍

ഭാരതം മുഴുവന്‍ എന്‍.ഡി.എ തൂത്തുവാരിയപ്പോള്‍ അതിന് ഒരു അപവാദമായത് കേരളമായിരുന്നു. ഒറ്റ സീറ്റ് പോലും കൊടുക്കാതെ കേരളം തനിനിറം കാണിച്ചു. ബി.ജെ.പിയ്ക്ക് ഒരു സീറ്റുപോലും കിട്ടാത്തതില്‍ മലയാളികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ലെന്നും രാജസേനന്‍ പറയുന്നു.

രാജസേനന്റെ വാക്കുകള്‍

ഭാരതം ബി.ജെ.പിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബി.ജെ.പിയും മോദിജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യവിജയത്തോടു കൂടി എടുത്തു.

എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. പക്ഷേ ഒരു കാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട് ഒരുപാട് വിഷമവുമുണ്ട്.നന്ദി.