LiveTV

Live

Entertainment

കല്യാണം മുടക്കരുത്,മുടക്കാന്‍ അനുവദിക്കരുത്; പൊട്ടിച്ചിരിപ്പിച്ച് പെണ്ണന്വേഷണത്തിന്റെ ടീസര്‍

പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്

കല്യാണം മുടക്കരുത്,മുടക്കാന്‍ അനുവദിക്കരുത്; പൊട്ടിച്ചിരിപ്പിച്ച് പെണ്ണന്വേഷണത്തിന്റെ ടീസര്‍

മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്സില്‍ ചിത്രീകരിച്ച ടീസര്‍ പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 9090 പ്രൊ‍ഡക്ഷന്‍സിന്‍റെ ബാനറില്‍ സൈനൂല്‍ ആബിദ് നിര്‍മ്മിച്ച് പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ ആധിന്‍ ഉള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം.

കോഴിക്കോടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗോകുല്‍ ദാസ് കഥയെഴുതിയ ചിത്രത്തിന്‍റ ഛായഗ്രാഹണം നിര്‍വ്വഹിക്കുന്നത് സജാദ് കാക്കുവാണ്. അരുണ്‍ കെ കുമാര്‍ ആണ് എഡിറ്റിംഗ്. സംഗീതം എറിക്ക് ജോണ്‍സണ്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തേ ശ്രദ്ധേയമായിരുന്നു.