LiveTV

Live

Entertainment

ടൊവിനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ അണിയറയില്‍

താരജോഡികളായ ടൊവിനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രം നവാഗതനായ സ്വപനേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്.

ടൊവിനോയും സംയുക്ത  മേനോനും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ അണിയറയില്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷർ നെഞ്ചേറ്റിയ താരജോഡികളായ ടൊവിനോയും സംയുക്ത മേനോനും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സ്വപനേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്ന ചിത്രം, കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഏതു വേഷവും ആ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ടോവിനോയുടെ കഥാപാത്രങ്ങൾ. വലിയ സ്വീകാര്യതയാണ് ഓരോ ചിത്രത്തിനും ലഭിക്കുന്നത്. ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ ടോവിനോ നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ആൻഡ് ദി ഓസ്‌കാർ ഗോസ് ടു. കൂടാതെ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് കൽക്കി. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.