LiveTV

Live

Entertainment

‘നന്ദി മോഹന്‍ലാല്‍ ജി’ മോഹന്‍ലാലിന് നന്ദി അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

നന്ദി മോഹന്‍ലാല്‍ജി എന്നായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്

‘നന്ദി മോഹന്‍ലാല്‍ ജി’ മോഹന്‍ലാലിന് നന്ദി അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കാഴ്ചവെച്ച് രണ്ടാം തവണയും അധികാരത്തിലേറാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ നരേന്ദ്രമോദിക്ക് ആശംസയര്‍പ്പിച്ചത്. മോഹന്‍ലാലിന്‍റെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും രംഗത്തെത്തി.

എത്രയും ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ ആശംസകള്‍. എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. നന്ദി മോഹന്‍ലാല്‍ജി എന്നായിരുന്നു നരേന്ദ്രമോദിയുടെ റീട്വീറ്റ്.

മോഹന്‍ലാലിനെ കൂടാതെ സിനിമ രംഗത്തുള്ള പല പ്രമുഖരും നരേന്ദ്രമോദിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ആര്‍. മാധവന്‍, ശില്പ ഷെട്ടി, എ.ആര്‍ റഹ്മാന്‍ എന്നിങ്ങനെ നിരവധിപേര്‍ മോദിക്ക് അഭിനന്ദനമര്‍പ്പിച്ചിരുന്നു.