LiveTV

Live

Entertainment

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

കേരളത്തിൽ നിന്നും ജനവിധി തേടിയത് രണ്ട് സിനിമാക്കാരായിരുന്നു

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോകാമോ എന്നുള്ളത് വളരെ കാലമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചയാണ്. എന്നാൽ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷം നേടിയ ലോക്സഭാ തെരഞ്ഞെടുപ്പിലും പതിവ് പോലെ സിനിമാ താരങ്ങളും പങ്കാളികളാവുകയുണ്ടായി. ഇതിൽ ചിലർ താര പകിട്ടിനിടയിലും ഇടറിവീണപ്പോൾ, ചിലർ കരകയറി.

കേരളത്തിൽ നിന്നും ജനവിധി തേടിയത് രണ്ട് സിനിമാക്കാരാണ്. എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച മുൻ എം.പി ഇന്നസെന്റും ബി.ജെ.പിയുടെ സരേഷ് ഗോപിയും. ചാലക്കുടിയിൽ നിന്നും മത്സരിച്ച സിറ്റിങ് എം.പി ഇന്നസെന്റ് യു.ഡി.എഫിന്റെ ബെന്നി ബെഹനാനോട് ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

തൃശൂരിനെ കോരിതരിപ്പിച്ച ഡയലോഗുകളിലൂടെ പ്രചാരണം കൊഴുപ്പിച്ച സുരേഷ് ഗോപിക്ക് പക്ഷെ തൃശൂർക്കാർ ‘തൃശൂർ കൊടുത്തില്ല’. കോൺഗ്രസിന്റെ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപനോടാണ് സുരേഷ് ഗോപി തോറ്റത്. നിലവില്‍ രാജ്യസഭാ എം.പിയായിരുന്ന സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ജനവിധി തേടിയത്. ശബരിമല വിഷയമുള്‍പ്പടെ പ്രചാരണ വിഷയമാക്കിയതിനാല്‍ പെരുമാറ്റച്ചട്ടം ലഘിച്ചെന്ന പേരില്‍ താരത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

ബംഗളുരു സെൻട്രലിൽ നിന്നും മത്സരിച്ച തെന്നിന്ത്യൻ താരം പ്രകാശ് രാജിനും തോൽവിയായിരുന്നു വിധി. ശക്തമായ ബി.ജെ.പി വരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ പ്രകാശ് രാജ് സ്വതന്ത്രനായാണ് മത്സരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ അഞ്ച് ലക്ഷം വോട്ടുകൾക്ക് താരം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പരാജയത്തോടെ തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം പറയുകയുണ്ടായി.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

എന്നാൽ കർണാടകയിലെ മാണ്ഡ്യൽ നിന്നും ജനവിധി തേടിയ നടി സുമലത വിജയിച്ചു. ഭർത്താവും രാഷ്ട്രീയ നേതാവുമായിരുന്ന അംബരീഷിന്റെ അപ്രതീക്ഷിത മരണം പിറകെ രാഷ്ട്രീയത്തിലിറങ്ങിയ സുമലത ഒരു ലക്ഷം വോട്ടുകൾക്കാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഐ.എന്‍.ഡി സ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ജെ.ഡി.എസിന്റെ നിഖില്‍ കുമാരസ്വാമിയെ ആണ് പരാജയപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

മധുരയിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ബോളിവുഡ് നടി ഹേമാ മാലിനി രണ്ട് ലക്ഷത്തോളം വോട്ടുകൾക്ക് വിജയിച്ചു. ആര്‍.എല്‍.ഡിയുടെ കുന്‍വാര്‍ നരേന്ദ്ര സിങിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മധുരയിൽ നിന്നും രണ്ടാം തവണയാണ് ഹേമ മാലിനി ജനവിധി തേടിയത്. പ്രചാരണത്തിനിടെ ക‍ൃഷിയിടങ്ങളിലേക്ക് ഹെലികോപ്ടറിൽ വന്നിറങ്ങി കർഷകർക്കൊപ്പം ഫോട്ടോയെടുത്തതും, നെൽപ്പാടങ്ങളിൽ ഫോട്ടോഷൂട്ട് നടത്തിയതും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

ബി.ജെ.പി ടിക്കറ്റിൽ ഇത്തവണ മത്സരിച്ച ബോളിവുഡ് നടൻ സണ്ണി ഡിയോളും വിജയിക്കുകയുണ്ടായി. ഗുർദാസ്പൂരിൽ നിന്നും എൺപതിനായിരത്തിലധികം ഭൂരിപക്ഷത്തിനാണ് സണ്ണി ഡിയോൾ തെരഞഞെടുക്കപ്പെട്ടത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രിന്റെ സുനില്‍ കുമാര്‍ ജാഖറിനെയാണ് ഡിയോള്‍ പരാജയപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

രാംപൂരിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ജയപ്രദ പക്ഷെ പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നും മത്സരിച്ച ബോളിവുഡ് താരം, സമാജ്‍വാദി പാർട്ടിയുടെ ആസം ഖാനോട് പരാജയപ്പെടുകയായിരുന്നു. മറ്റൊരു താരം കിരൺ ഖേർ ചണ്ഡിഖഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. കോൺഗ്രസിന്റെ പവൻ കുമാർ ബൻസലിനെയാണ് ഖേർ പരാജയപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിലെ ഫ്ലോപും സൂപ്പര്‍ഹിറ്റും

പൊതുതെരഞ്ഞെടുപ്പ് ഫലം പൂർത്തിയായപ്പോൾ 542ൽ 354 സീറ്റുകൾ നേടിയ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷമാണ് നേടിയത്. ബി.ജെ.പി ഒറ്റക്കായി നേടിയത് 304 സീറ്റുകളാണ്. കോൺഗ്രസ് സഖ്യത്തിന് 90 സീറ്റുകൾ മാത്രം നേടാനായപ്പോൾ, മറ്റുള്ളവർ 98 സീറ്റുകൾ നേടി.