LiveTV

Live

Entertainment

‘നന്ദി മോദീ, നന്ദി...’; ആശംസകളര്‍പ്പിച്ച് താരങ്ങള്‍

‘നന്ദി മോദീ, നന്ദി...’; ആശംസകളര്‍പ്പിച്ച് താരങ്ങള്‍

തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഭരണം നിലനിർത്തിയ മോദി സർക്കാറിന് ആശംസ അറിയിച്ച് കലാ - കായിക താരങ്ങൾ. ചരിത്ര വിജയം കുറിച്ച മോദിക്കും എൻ.ഡി.എക്കും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും ഭരണം മികവുറ്റതാകട്ടെയെന്നുമുള്ള ആശംസകളാണ് സോഷ്യൽ മീഡിയകളിലൂടെ കുറിച്ചത്.

ബഹുമാന്യനായ മോദിക്ക് ആശംസയുമായി മോഹന്‍ലാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. മോദിക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ച തമിഴ് സൂപ്പർ താരം രജനികാന്ത്, ദെെവം തുണക്കട്ടെ എന്നും ആശംസിച്ചു. നിർണായക വിജയം നേടിയ മോദിക്ക് കൂടെയുണ്ടെന്നും, കെട്ടുറപ്പുള്ള ഇന്ത്യയുടെ നിർമ്മിതിക്കായി മോദിക്കൊപ്പം നിൽക്കുമെന്നുമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ അറിയിച്ചത്.

ഇന്ത്യൻ ജനത അവരുടെ നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നും, ആ നേതാവിന് ആശംസ അറിയിക്കുന്നതായും സംവിധായകൻ കരൺ ജോഹർ ട്വീറ്റ് ചെയ്തു. ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കട്ടെയെന്നും ജോഹർ ആശംസിച്ചു. ശോഭനായതും കരുത്തുറ്റതുമായ പുതിയ ഇന്ത്യയുടെ നിര്‍മ്മിതിക്കായി രാജ്യ താങ്ങളുടെ കൂടെയുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.