മോദിക്ക് വളരെ വ്യത്യസ്തമായ ആശംസ നേര്‍ന്ന് അനുരാഗ് കശ്യപ്
ശക്തമായ സംഘ് വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ താരമാണ് അനുരാഗ് കശ്യപ്

രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് വിവിധ കോണുകളിൽ നിന്നും അഭിന്ദനങ്ങൾ ഒഴുകുന്നതിനിടെ, വളരെ വ്യത്യസ്തമായി ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.
ശക്തമായ സംഘ് വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ താരമാണ് അനുരാഗ് കശ്യപ്. ഇതിന്റെ പേരിൽ തന്റെ മകൾക്ക് നേരിയുണ്ടായ സെെബർ ആക്രമണത്തെ പറ്റിയാണ് കശ്യപ് ആശംസ അറിയിക്കുന്നതിനിടെ മോദിയുമായി പങ്കുവെച്ചത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
താങ്കളുടെ വിജയത്തിനും, ബഹുസ്വരതയെ കുറിച്ചും സഹിഷ്ണുതയെ കുറിച്ചുമുള്ള സന്ദേശത്തിനും ആശംസ അറിയിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങിയ കശ്യപ്, അശ്ലീല കമന്റുകളോടെ താങ്കളുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകരെ എങ്ങനെ കെെകാര്യം ചെയ്യുമെന്ന് കൂടി പറഞ്ഞ് തരണമെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. മോദി വിരോധിയായി എന്ന കാരണത്താൽ തന്റെ മകൾക്ക് നേരെയുണ്ടായ സെെബർ ആക്രമണത്തിന്റെ ചിത്ര സഹിതമായിരുന്നു അനുരാഗ് കശ്യപ് ഇത് കുറിച്ചത്.