LiveTV

Live

Entertainment

‘തോറ്റവർക്കൊപ്പം, കൂടുതൽ കരുത്തോടെ തിരിച്ചുവരണം’; ഇടതിനെ ആശ്വസിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു

‘തോറ്റവർക്കൊപ്പം, കൂടുതൽ കരുത്തോടെ തിരിച്ചുവരണം’;  ഇടതിനെ ആശ്വസിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമേറ്റുവാങ്ങിയ ഇടതുപക്ഷത്തെ ആശ്വസിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. സംസ്ഥാനത്ത് ആലപ്പുഴ മണ്ഡലത്തില്‍ ആരിഫിലൂടെ മാത്രമാണ് ഇടതുപക്ഷത്തിന് പിടിച്ചെടുക്കാന്‍ സാധിച്ചത്. എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തന്നെ സംവിധായകനായ ആഷിഖ് അബു മുന്നിട്ടിറങ്ങിയിരുന്നു. എറണാകുളം മണ്ഡലത്തില്‍ വിജയിച്ച ഹൈബി ഈഡനും ആലപ്പുഴ സ്വന്തമാക്കിയ ആരിഫിനും ആലത്തൂരിലെ രമ്യയെയും വിശിഷ്യാ അഭിനന്ദിച്ചു കൊണ്ടാണ് ആഷിഖ് അബു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം.
കൂടുതൽ കരുത്തോടെ തിരിച്ചുവരണം.
എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ .
സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യുഡിഎഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ.
ലാൽ സലാം.