LiveTV

Live

Entertainment

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

മലയാളത്തിന്‍റെ താര രാജാവിന് ഇന്ന് 59-ാം പിറന്നാള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹന്‍ലാല്‍ ജനിക്കുന്നത്. താര രാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി. മെഗാതാരം മമ്മൂട്ടി തന്റെ പ്രിയസഹതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Happy birthday dear Lal :)

Posted by Mammootty on Monday, May 20, 2019

മഞ്ജു വാര്യരും പൃഥ്വിരാജുമടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസകളുമായെത്തിയിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്.

മലയാളത്തിന്റെ പ്രൗഢിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ! ജന്മദിനാശംസകൾ ലാലേട്ടാ !

Posted by Manju Warrier on Monday, May 20, 2019

Thank you! Thank you for Lucifer. Thank you for Stephen. Thank you for KA. Thank you for being who you are. Happy birthday cheta!

Posted by Prithviraj Sukumaran on Monday, May 20, 2019

എല്ലാത്തിനും നന്ദി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. 'താങ്ക്യൂ ഫോര്‍ ലൂസിഫര്‍, താങ്ക്യൂ ഫോര്‍ സ്റ്റീഫന്‍, താങ്ക്യൂ ഫോര്‍ കെഎ, നിങ്ങള്‍ എന്താണോ അതുതന്നെ ആയിരിക്കുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ', പൃഥ്വിരാജ് കുറിച്ചു. ലാലേട്ടന് ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടായിരുന്നു നിവിന്‍ പോളിയുടെ ആശംസ.

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

ഓര്‍മ്മകള്‍ക്ക് നന്ദികുറിക്കാനും നിവിന്‍ മറന്നില്ല. നടൻമാരായ കുഞ്ചാക്കോ ബോബൻ, അ‍ജു വർഗ്ഗീസ്, ഉണ്ണി മുകുന്ദൻ, രമേഷ് പിഷാരടി തുടങ്ങിയവരും നടിമാരായ രചന നാരായണൻകുട്ടി, അതിഥി രവി, പ്രിയ വാര്യർ എന്നിവരും ലാലേട്ടന് സ്നേഹപൂർവ്വം ആശംസകൾ കുറിച്ചുകഴിഞ്ഞു. യുവനടി സാനിയ അയ്യപ്പനും ലാലേട്ടന് ആശംസകൾ നേർന്നിട്ടുണ്ട്.ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസ.

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

മോഹൻലാൽചിത്രത്തിലെ ഗാനം സ്റ്റേജിൽ അവതരിപ്പിക്കുന്ന വിഡിയോ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസകൾ നേർന്നത്.

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

മോഹൻലാലിനെ നോക്കുമ്പോൾ സമയം നിശ്ചലമായിപ്പോകും എന്ന് അ‍ജു വർഗ്ഗീസ് കുറിച്ചു. നടനായും
ഗായകനായും നിർമ്മാതാവായുമെല്ലാം സിനിമയിൽ നിറഞ്ഞുനിന്ന താരത്തിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പാണ് ആരാധകരെ ഏറ്റവുമധികം ആവേശത്തിലാക്കുന്നത്. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നതിനൊപ്പം തന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ലാലേട്ടന് ആശംസകളുമായി സിനിമാ ലോകം

Happy birthday @mohanlal wishing well to one of the greatest (few) actors I admire. ❤️❤️❤️❤️

Posted by Radikaa Sarathkumar on Monday, May 20, 2019

Here’s Wishing The Complete Actor Shri Mohanlal ( Lalettan ) A Very Happy Birthday. #HappyBirthdayLaletta #KSChithra #Mohanlal

Posted by K S Chithra on Monday, May 20, 2019

Happy Birthday dear Laletta!! Mohanlal . . #birthdaywishes #lalettan #mohanlal #thecompleteactor

Posted by Priyanka Nair on Monday, May 20, 2019