LiveTV

Live

Entertainment

വിവാദ ട്രോള്‍; വിവേക് ഒബ്റോയ് മാപ്പ് പറഞ്ഞു

വിവാദ ട്രോള്‍ ട്വീറ്റ് ചെയ്തതിന് ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്രാ വനിതാ കമ്മീഷനും നടന് നോട്ടീസ് അയച്ചിരുന്നു

വിവാദ ട്രോള്‍; വിവേക് ഒബ്റോയ് മാപ്പ് പറഞ്ഞു

നടി ഐശ്വര്യ റായിയെ ട്രോള്‍ വഴി അധിക്ഷേപിച്ചതില്‍ വിവേക് ഒബ്റോയ് മാപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പ് എക്സിറ്റ് പോളും റിസൾട്ടും എന്ന് സൂചിപ്പിച്ചുള്ള ട്രോളിൽ ബോളിവുഡ് താരം ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന ട്രോൾ വിവേക് ഒബ്രോയ് ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. വ്യാപക പ്രതിഷേധത്തിന് വഴിവെച്ച ചിത്രം പിന്നീട് പിൻവലിച്ച ഒബ്രോയ്, മാപ്പ് പറയുകയായിരുന്നു.

തന്റെ പ്രവർത്തി ഏതെങ്കിലും സ്ത്രീയെ വേദനപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വീറ്റ് പിന്‍വലിക്കുന്നതായും അറിയിച്ച് താരം ട്വിറ്ററിൽ കുറിച്ചു. വിവാദ ട്രോള്‍ ട്വീറ്റ് ചെയ്തതിന് ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്രാ വനിതാ കമ്മീഷനും നടന് നോട്ടീസ് അയച്ചിരുന്നു.