LiveTV

Live

Entertainment

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സെവാഗ്

സന്തോഷം നിറഞ്ഞ വര്‍ഷമാവട്ടെ മുന്നിലുള്ളത് എന്നാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സെവാഗ്

മെയ് 21ന്‍റെ പ്രത്യേകത ഇത്തവണയും വീരു മറന്നില്ല. മലയാളത്തിന്‍റെ നടന വിസ്മയത്തിന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് എത്തി. ലാലേട്ടന്‍ എന്ന വിളിയുമായിട്ടാണ് എന്നും മോഹന്‍ലാലിന് സെവാഗ് ജന്മദിനാശംസ നേരുന്നത്. ഇത്തവണയും ആ വിളി വീണ്ടും കേള്‍ക്കാനായതിന്റെ കൗതുകത്തിലാണ് ആരാധകര്‍.

സന്തോഷം നിറഞ്ഞ വര്‍ഷമാവട്ടെ മുന്നിലുള്ളത് എന്നാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 59ാം പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

Also read: ഹാപ്പി ബര്‍ത്ഡേ ലാലേട്ടാ...