LiveTV

Live

Entertainment

യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി ഇഷ്‌കിലെ ഗാനം: മണിക്കൂറില്‍ കാണുന്നത് ലക്ഷങ്ങള്‍ 

പറയുവാനിതാദ്യമായ് എന്ന് തുടങ്ങുന്ന ഗാനമാണ്  ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി ഇഷ്‌കിലെ ഗാനം: മണിക്കൂറില്‍ കാണുന്നത് ലക്ഷങ്ങള്‍ 

കാലാന്തരങ്ങള്‍ക്കുമപ്പുറം ജനമനസ്സുകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നവയാണ് പ്രണയ ഗാനങ്ങള്‍. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക്‌ എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന അതിമനോഹരമായ ഒരു പ്രണയ ഗാനം കൂടി മലയാളത്തില്‍ നിന്നുണ്ടായിരിക്കുന്നു.

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമായ ഇഷ്ക്കിലേതാണ് ഗാനം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഇഷ്ക്. തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന് ശബ്ദം നല്‍കിയത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം അഞ്ചുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രൻഡിങ്ങിൽ ഒന്നാമതെത്തി. മണിക്കൂറില്‍ ലക്ഷങ്ങളാണ് ഗാനം യൂട്യൂബിലൂടെ കാണുന്നത്.

ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ശ്രീറാം ആദ്യമായി പാടുന്ന ഒരു മലയാള ചിത്രം കൂടിയാണ് ഇഷ്ക്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.